Search Athmeeya Geethangal

740. അന്ധകാരത്താലെല്ലാ കണ്ണും 
Lyrics : K.V.S.
1   അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍
     മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
 
2   എന്‍മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും
     ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
 
3   മാനുഷികമാം കൈകള്‍ താണുപോകുമ്പോള്‍
     ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
 
4   ഭൂമയര്‍ക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോള്‍
     ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വര്‍ഗ്ഗത്തില്‍-
 
5   ഉള്ളിലാകുല ചിന്തയുള്ള മര്‍ത്യരേ!
     വല്ലഭന്‍റെ കണ്‍കളുണ്ടിക്കല്ലുപാതയില്‍-
 
6   തന്‍ കരുണയോ പൂര്‍ണ്ണമാണു സാന്ത്വനം
     ചെയ്വതിന്നു നാഥനടുത്തുണ്ടു നിര്‍ണ്ണയം-
 
7   പ്രാര്‍ത്ഥനയ്ക്കവന്‍ മുമ്പില്‍ സ്തോത്രമോടു നാം
     എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിന്‍-
 
8   വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ
     വിശ്വസിച്ചുമനുസരിച്ചും നാള്‍ കഴിക്കുവിന്‍-

 Download pdf
34198304 Hits    |    Powered by Revival IQ