1193. പാലിക്ക യേശുപരാ! പാലിക്ക
Lyrics : K.V.S.പാലിക്ക യേശുപരാ! പാലിക്ക യേശുപരാ! നീ
പാരില്‍ പരമായ് ശോഭിച്ചിടുവാന്
1 നിന് സത്യസാക്ഷികളായ് മന്നില്‍ പ്രശോഭിക്കുവാന്‍
അമലമാം കൃപചൊരിഞ്ഞു നിന്നുടെ
വഴിയില്‍ ഞങ്ങളെ നടത്തിയെന്നുമേ
2 കാലാദി ഭേദവശാല്‍ മാലേതുമേശിടാതെ
നിലയായ് നിന്നു നിന് വെളിച്ചം ഭൂമിയില്‍
വിളങ്ങിച്ചെപ്പോഴും വര്ത്തിച്ചിടുവാന്
3 ആശീര്വ്വദിക്ക പരാ! നാശവഴി വെടിഞ്ഞു
നിയതം ഞങ്ങള്‍ നിന് വിശുദ്ധവേദത്തെ
പിടിച്ചുകൊണ്ടെന്നും പോര് നടത്തുവാന്‍-
![](images/PDF.gif)
Download pdf