Search Athmeeya Geethangal

636. പാരിതില്‍ പരലോക ദേവന്‍ വന്നു 
Lyrics : M.E.C.
പാരിതില്‍ പരലോക ദേവന്‍ വന്നു
പാപികള്‍ക്കായ് തന്‍റെ ജീവന്‍ തന്നു
ഹാലേ-ലുയ്യാ ഹാലേ-ലുയ്യാ ഹാലേ-ലുയ്യാ ഹാലേ-ലുയ്യാ
 
1   ജീവാധിപതിയായ ദേവദേവന്‍ ജീവനറ്റവര്‍ നിത്യജീവന്‍ നേടാന്‍
     ഭൂവിതില്‍ വന്നു ജീവനെത്തന്നു ജീവിതം നമുക്കിന്നു ധന്യമായി-
 
2   നരരൂപം മനസ്സോടെ ധരിച്ചു നാഥന്‍ നരരാം നമ്മള്‍ക്കു ദേവരൂപമേകാന്‍
     മരണത്തെ നീക്കി മെയ് പുതുതാക്കി പരമമഹിമയില്‍ ചേര്‍ക്കും നമ്മെ-
 
3   വാനവിരിവിലെത്താരകങ്ങള്‍ മാനവരിന്‍ ദേഹമഹിമ കണ്ട്
     വിണ്ണില്‍ വിളങ്ങി മിന്നിത്തിളങ്ങി ഉന്നതനാഥനെ വാഴ്ത്തുകയാം-
 
4   ദൈവകൃപയുടെ നിത്യധനം ഹാ! വരുകാലത്തു കാണിക്കുവാന്‍
     നമ്മെയുയര്‍ത്തി സ്വര്‍ഗ്ഗത്തിലിരുത്തി വിസ്മയം നിസ്തുലം ദിവ്യസ്നേഹം!

 Download pdf
33906943 Hits    |    Powered by Revival IQ