Search Athmeeya Geethangal

1122. പാപി വരിക! പരനെയറിക!  
Lyrics : K.V.S.
പാപി വരിക! പരനെയറിക! തവ
പാപമെല്ലാമൊഴിഞ്ഞേറ്റു പറക, തിരിക!-
 
1   പാപമേതെന്നറിക ആകെ നിങ്കേന്നെറിക
     പാപശിക്ഷ മരണമെന്നറിക, തിരിക-
 
2   ജീവനത്തേടുക വേഗമായോടിടുക
     ജീവന്‍ നല്‍കും കാല്‍വറിയോടണക, തിരിക-
 
3   ആവലോടിക്ഷണം ക്രൂശോടണഞ്ഞിടുകില്‍
     ജീവനവനൗദാര്യമായരുളും സ്ഥിരമായ്-
 
4   പുത്രനില്‍ വിശ്വസിച്ചിടുന്ന നരര്‍ക്കിന്നു
     നിത്യരക്ഷ ലഭിക്കുവാന്‍ തടവില്ലുടനെ-
 
5   സത്യാത്മാ പറയുന്നു കേള്‍ക്കുവോനും പറയാം
     ഇച്ഛിപ്പോര്‍ക്കു ജീവവെള്ളം വെറുതേ വാങ്ങിടാം-
 
6   ക്രിസ്തുകാന്തയുമിതാ ശക്തിയായ് വിളിക്കുന്നു
     സ്വസ്ഥത ലഭിപ്പതിനു വഴിയിതൊന്നു താന്‍-
 
7   ജീവജലത്തിനുറവയൊഴുകും നിന്നില്‍
     ജീവനെങ്ങും വ്യാപിപ്പതാല്‍ മരണം നീങ്ങിടും-
 
8   അന്ധകാരം നീങ്ങിയെന്തു വെളിച്ചമാകും!
     സ്വാന്തമെല്ലാം പ്രഭ തിങ്ങി നിറയും ദൃഢമായ്-
 
9   മൂഢബോധമൊഴിയും കേടകന്നു തിരിയും
     ഗാഢമായ് ജ്ഞാനമുള്ളില്‍ കലരും വളരും-
 
10 ഇദ്ദിനമിന്നു നീ നഷ്ടമാക്കിടുമെങ്കില്‍
     മറ്റൊരു ദിനം നിനക്കു തരമായ് വരുമോ?-

 Download pdf
33907227 Hits    |    Powered by Revival IQ