Search Athmeeya Geethangal

140. പാപിയില്‍ കനിയും പാവന  
Lyrics : M.E.C.
പാപിയില്‍ കനിയും പാവന ദേവാ!
പാദം പണിഞ്ഞിടുന്നേന്‍...
പാപിയാമെന്നെ സ്നേഹിച്ചോ നീ
പാരിലെന്നെ തേടി വന്നോ!
 
1   ദുഷ്ടനരനായ് ദൂഷണം ചെയ്തു ദൂരമായിരുന്നേന്‍...
     തേടിയോ നീ എന്നെയും വന്‍-
     ചേറ്റില്‍ നിന്നുയര്‍ത്തിയോ നീ!-
 
2   എന്‍പാപം തീര്‍പ്പാന്‍ പരലോകം ചേര്‍പ്പാന്‍
     ഹീന നരനായ് നീ....
     എന്തു ഞാനിതിനീടു നല്‍കിടും? എന്നും നിന്നടിമയാം ഞാന്‍-
 
3   വിണ്ണിന്‍ മഹിമ വെടിഞ്ഞു നീയെന്നെ
     വിണ്ണില്‍ ചേര്‍ത്തിടുവാന്‍....
     നിര്‍ണ്ണയം നിന്‍ സേവയെന്യേ ഒന്നുമില്ലിനിയെന്‍ മോദം-
 
4   പാപത്തിന്‍ ഫലമാം മരണത്തിന്‍ ഭയത്തെ
     ജയിച്ചവന്‍ നീയൊരുവന്‍.....
     ജീവനും സമാധാനവും എന്‍സര്‍വ്വവും നീയേ നിരന്തം-
 
5   മായയാം ഉലകിന്‍ വേഷവിശേഷം
     വെറുത്തേന്‍ ഞാനഖിലം....
     നിസ്തുലം നിന്‍സ്നേഹമെന്‍ മനം
     അത്രയും കവര്‍ന്നു നാഥാ-   

 Download pdf
33907360 Hits    |    Powered by Revival IQ