Search Athmeeya Geethangal

1172. പാപിക്കു മറവിടമേശു രക്ഷകന്‍ 
Lyrics : M.E.C.
പാപിക്കു മറവിടമേശു രക്ഷകന്‍ പാരിതില്‍ വന്നു ജീവന്‍ തന്നവന്‍
പരമോന്നതന്‍ കുരിശോളവും തന്നെത്താഴ്ത്തിയെന്നെയോര്‍ത്തവന്‍
 
1   ഉലകത്തിന്‍ പാപത്തെ നീക്കുവാന്‍ ഉടലെടുത്തൂഴിയില്‍ വന്നവന്‍
     ഉയിര്‍ തന്നവന്‍ മൂന്നാം ദിനം ഉയിര്‍ത്തെഴുന്നു വാനില്‍ ചെന്നവന്‍-
 
2   എന്നുമുള്ളവന്‍ സര്‍വ്വവല്ലഭന്‍ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോന്‍
     ഉന്നതാധിപന്‍ ഹീന പാപിയാമെന്നെത്തേടിവന്നതത്ഭുതം-
 
3   വഴി സത്യം ജീവനുമായവന്‍ വഴി പിശകാതെ നടത്തിടും
     പൊഴിയും സദാ കൃപ മാരിപോല്‍ തേന്‍ മൊഴികള്‍ തൂകി താങ്ങിടും-
 
4   പാപഭാരം പേറി വലഞ്ഞിനി ശാപത്തീയില്‍ വീണെരിയാതെ നാം
     കൃപയേറിടും ക്രിസ്തുവേശുവിന്‍ കുരിശില്‍ വിശ്രാമം നേടിടാം

 Download pdf
33907279 Hits    |    Powered by Revival IQ