Lyrics : K.V.Sരീതി: അന്ത്യനാളു വന്നുപോയി
പാപികളെ രക്ഷചെയ്ത ദൈവസുതന്നൊരു നാമം
ദു:ഖമുള്ള മനുഷ്യനെന്നതിശയം! ഹല്ലേലുയ്യാ!
1 നിന്ദയും പരിഹാസവും തന്നുടെ മേലേറ്റുകൊണ്ടു
കുറ്റവാളിയെന്നപോലെ നില്ക്കുന്നിതാ! യേശുനാഥന്‍
തന്നുടയ രക്തം മൂലമെന് മോചനം മുദ്രയിട്ട,
രക്ഷിതാവിന്നൊത്തവനാര്? ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-
2 കുറ്റക്കാരും ദോഷികളും നിസ്സഹായരുമാം നമ്മള്
കുറ്റമില്ലാക്കുഞ്ഞാടിനാല് മോചിതരായ് തീര്‍ന്നിതല്ലോ
പൂര്ണ്ണപരിഹാരമെന്നതുണ്ടാകുവാന് സാദ്ധ്യമാമോ?
കുഞ്ഞാടിനാല്‍ വന്നിതതു ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-
3 മരണത്തിന്നായിട്ടവന് ഉയര്ത്തപ്പെട്ടൊടുവിലായ്
നിവൃത്തിയായെന്നു ചൊന്നു മുറവിളിച്ചെന്നാകിലും
ഇപ്പോളവന് സ്വര്‍ഗ്ഗത്തിന്റെ ഉന്നതസ്ഥലങ്ങളിന്മേല്
ഉയര്‍ത്തപ്പെട്ടിരിക്കുന്നു ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-
4 മഹത്ത്വത്തിന് രാജാവായിട്ടവനിങ്ങു വരുന്നേരം
തന്റെ വൃതന്മാരെയെല്ലാം കൂട്ടിച്ചേര്ക്കുന്നവസരം
പാടും നമ്മളത്യുച്ചമാം ശബ്ദത്തിലിപ്പുതുഗാനം
രക്ഷിതാവിന്നൊത്തവനാര്! ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
![](images/PDF.gif)
Download pdf