Search Athmeeya Geethangal

1159. പാപികളിന്‍ രക്ഷകന്‍ താനി 
Lyrics : K.V.S
പാപികളിന്‍ രക്ഷകന്‍ താനിവന്‍ പാദം വണങ്ങിടും നീ
 
1   പാപശാപം തീര്‍പ്പാന്‍ പാരില്‍ ജനിച്ചോരു
     ദേവസുതനാകുമേശു നായകനിവനറിക-
 
2   ആദിവചനമായ് ഭേദമെന്യേ നിന്നു
     മേദിനിയോടഖിലവും മോദമായ് ചമച്ചതിവന്‍-
 
3   ആദിപിതാക്കള്‍ക്കോരേകശരണമായ്
     സാദരമായ് നിന്ന ദിവ്യ ദാനവസ്തുവായതിവന്‍-
 
4   ദിവ്യബലികള്‍ക്കൊരവ്യാജ ശക്തിയായ്
     ഭവ്യമായിരുന്ന നിത്യഹവ്യവസ്തുവായതിവന്‍-
 
5   ക്രൂശില്‍ മരിച്ചതാല്‍ നാശമൊഴിച്ചു ത-
     ന്നാശ്രയം തെളിഞ്ഞുടന്‍ പ്രത്യാശയിന്‍ വഴി തുറന്നാന്‍-
 
6   ജീവനില്‍ പൂകേണ്ട വാതിലാം തന്നിലൂടാവലായടുപ്പോര്‍
     ദിവ്യജീവനില്‍ കടന്നിടുന്നു-

 Download pdf
33906943 Hits    |    Powered by Revival IQ