Search Athmeeya Geethangal

1140. പാപീ! ഉണര്‍ന്നു കൊള്‍ക  
Lyrics : V.N.
പാപീ! ഉണര്‍ന്നു കൊള്‍ക നീ നിദ്രയില്‍നിന്നു
പാപീ! ഉണര്‍ന്നു കൊള്‍ക നീ
 
1   വലിയനാശം വന്നിടും കളിപ്പാന്‍ സമയമില്ല
     ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി-
 
2   കടലിന്‍ ഇരച്ചല്‍പോലെ ഇടിമുഴക്കം പോലെയും
     വിധിനാളിന്‍ ഭയങ്കരം അടുത്തടുത്തു വരുന്നു-
 
3   നിന്‍റെ വഴികളെയും അന്തര്‍ഭാഗങ്ങളെയും
     തന്‍റെ തുലാസില്‍ ദൈവം സന്തതം തൂക്കിടുന്നു-
 
4   സത്യമാര്‍ഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും
     മര്‍ത്യനാകുന്ന നിന്നെ കര്‍ത്തന്‍ വിളിച്ചിടുന്നു-
 
5   നരകാഗ്നിയിന്‍ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാന്‍
     പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്-
 
6   ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിന്‍ കണ്‍കള്‍
     വെറുതേ കളയരുതേ ചുരുക്കമാം രക്ഷാകാലം-

 Download pdf
33906795 Hits    |    Powered by Revival IQ