Search Athmeeya Geethangal

224. പാപം നീക്കാന്‍ ശാപമേറ്റ പാപി 
Lyrics : P.G.W.
   ‘I will sing of my Redeemer’
 
1   പാപം നീക്കാന്‍ ശാപമേറ്റ പാപികളിന്‍ രക്ഷകാ
     വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
     വാഴ്ത്തും ഞാന്‍ നിന്‍ സ്നേഹത്തെ
 
          രക്തത്താല്‍ എന്നെ വീണ്ടോനെ ഭക്തിയോടെ കീര്‍ത്തിക്കും
          ക്രൂശിനാല്‍ വിമോചനത്തെ യേശു ഏകി എനിക്കും
 
2   നഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേ
     വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
     വാഴ്ത്തും ഞാന്‍ നിന്‍ സ്നേഹത്തെ
 
3   ആര്‍ത്തിയോടെന്‍ രക്ഷകന്നു കീര്‍ത്തനം ഞാന്‍ പാടുമേ
     പാപസ്നേഹം നീക്കിയെന്നില്‍ ദൈവസ്നേഹമേകയാല്‍
 
4   ദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേ!
     പൂര്‍ണ്ണഭക്ത്യാ സ്തോത്രം ചെയ്വാന്‍ പ്രാപ്തനാക്കുകെന്നെ നീ                   

 Download pdf
33906826 Hits    |    Powered by Revival IQ