Search Athmeeya Geethangal

533. കര്‍ത്തനാണെന്‍ തുണ  
Lyrics : T K Samuel, Elanthur
രീതി: കാത്തുകാത്തേകനായ്
 
1   കര്‍ത്തനാണെന്‍ തുണ പേടിക്കയില്ല ഞാന്‍
     മര്‍ത്ത്യനിന്നെന്നോടു എന്തു ചെയ്യും ?
     ധൈര്യമായീവിധം ഓതി ഞാന്‍ ജീവിതം
     ചെയ്തിടും ഭൂവിതില്‍ - ഹല്ലേലുയ്യാ
 
2   വൈരിയിന്‍ ആളുകള്‍ പെരുകുമീ നാളുകള്‍
     ധൈര്യം തരുന്നതെന്നേശുനാഥന്‍
     എളിയവനാകിലും ധനികനല്ലായ്കിലും
     കരുതുന്നെന്നെയവന്‍ - ഹല്ലേലുയ്യാ
 
3   അലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ്
     അരി വന്നു നേരിടും നേരമെല്ലാം
     അലയാതെ നിന്നിടാന്‍ ബലമെനിക്കേകുവാന്‍
     അരികിലുണ്ടേശു താന്‍ - ഹല്ലേലുയ്യാ
 
4   ഇത്ര വലിയവന്‍ മിത്രമായുള്ളപ്പോള്‍
     ഇദ്ധര തന്നില്‍ ഞാന്‍ ഭീതനാമോ
     കര്‍ത്താധീകര്‍ത്തനായ് രാജാധിരാജനായ്                               
     ശക്തനുമാണവന്‍ - ഹല്ലേലുയ്യാ     

 Download pdf
48672850 Hits    |    Powered by Oleotech Solutions