Search Athmeeya Geethangal

98. പാപഭാരക്കടലിലാണ്ടു വലയു 
Lyrics : K.V.S.
രീതി: സര്‍വ്വ പാപക്കറകള്‍
 
1   പാപഭാരക്കടലിലാണ്ടു വലയുവോരീ ലോകരെ
     താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം
 
2   നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളില്‍
     നീതിമത്ത്വം കരുണമൂലം നല്‍കിയോനേ! വന്ദനം
 
3   ഗളമൊടിച്ചു കളയവേണ്ടും കഴുതകള്‍ക്കു തുല്യരായ്
     വെളിയില്‍ നിന്നോരെളിയ ഞങ്ങള്‍ നീ നിമിത്തം മുക്തരായ്
 
4   കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങള്‍ തന്നുള്ളങ്ങളില്‍
     നല്ല നിന്‍വഴി തെളിച്ചു തന്ന നാഥാ വന്ദനം
 
5   തീരെയെളിയോരടിയാര്‍ ചെയ്യുമീയാരാധനം
     പാരമാം കരുണ പൂണ്ടു സ്വീകരിക്ക സാദരം
 
6   കീര്‍ത്തനങ്ങള്‍ പാടി ഞങ്ങള്‍ നിത്യകാലം നിന്നുടെ
     സത്തമമാം സന്നിധിയില്‍ വാഴുമാറാകേണമേ

 Download pdf
33906924 Hits    |    Powered by Revival IQ