Search Athmeeya Geethangal

989. പാപമില്ലാ നായകന്‍ യേശു 
Lyrics : K.V.S.
പാപമില്ലാ നായകന്‍ യേശുദേവന്‍ മാത്രം
പാപമെല്ലാം നീക്കിയതും യേശുനാഥന്‍ താനേ
 
1   പാതകരായ് നാമിരുന്ന കാലമതില്‍ നമ്മെ
     നീതിമാന്മാരാക്കുവാനായ് യേശു താന്‍ മരിച്ചു-
 
2   ഭേദമില്ലാ രീതിയില്‍ നാം വാണിടുവാനായ്
     താതനോടു യാചനം ചെയ്തിടുന്നവനിന്നും-
 
3   ഭൂതലത്തില്‍ നിന്നഖില ബാധകളും നീക്കി
     നീതിയോടെ വാഴുവതിന്നേശു താന്‍ വരുന്നു-
 
4   നീതിയിന്‍ തീര്‍പ്പതിനുള്ള കാലമതിവേഗ-
     മായണയുന്നായതിനാല്‍ നാമുണര്‍ന്നിരിക്കാം-         

 Download pdf
33907077 Hits    |    Powered by Revival IQ