Search Athmeeya Geethangal

252. പാപത്തിന്‍ മാ വിഷത്തെ 
Lyrics : E.I.J
1   പാപത്തിന്‍ മാ വിഷത്തെയയൊഴിപ്പാന്‍    
     സാത്താന്‍ തന്നുടെ ബലമഴിപ്പാന്‍
     രക്ഷകനിക്ഷിതിയില്‍ വന്നാന്‍, യേശുവിന്നു മഹത്ത്വം
 
          യേശുവിന്നു മഹത്ത്വം, മഹത്ത്വം യേശുവിന്നു മഹത്ത്വം
          കുരിശിലവന്‍ മരിച്ചെന്‍പേര്‍ക്കായ് യേശുവിന്നു മഹത്ത്വം
 
2   ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞു
     ഈശകോപാഗ്നിയില്‍ വീണെരിഞ്ഞു
     വിശുദ്ധനിണം വിയര്‍പ്പായ് തിരിഞ്ഞു
     യേശുവിന്നു മഹത്ത്വം
 
3   തന്‍മുഖപങ്കജമതിലടിച്ചു തലയില്‍ മുള്‍മുടി വച്ചാഞ്ഞടിച്ചു
     മുതുകിനെയുഴുതതുപോല്‍ പൊടിച്ചു യേശുവിന്നു മഹത്ത്വം
 
4   കുരിശില്‍ കൈകാല്‍കളെ താന്‍ വിരിച്ചു
     ക്രൂരന്മാര്‍ ആണികൊണ്ടതില്‍ തറച്ചു
     കൊടിയവേദനയെനിക്കായ് സഹിച്ചു യേശുവിന്നു മഹത്ത്വം
 
5   ജീവനെ യേശുവിന്നര്‍പ്പിച്ചേന്‍ സര്‍വ്വവുമവന്നായേല്‍പ്പിച്ചേന്‍
     പാവനജീവിതമാകണമെന്‍ യേശുവിന്നു മഹത്ത്വം

 Download pdf
33906791 Hits    |    Powered by Revival IQ