Search Athmeeya Geethangal

1115. പാപത്തിന്‍ ഫലം നരകം..... ഓ!  
Lyrics : M.E.C.
1   പാപത്തിന്‍ ഫലം നരകം..... ഓ! പാപി ഭയമില്ലയോ?
     കാണുന്നതെല്ലാം ക്ഷണികം.... കാണാത്തതല്ലോ ശാശ്വതം
         
          യേശുരാജന്‍-വരുവാന്‍ ഇനിയല്‍പ്പകാലം താന്‍
          മോക്ഷലോകം ചേര്‍ന്നിടും നാം
 
2   നിന്നാത്മരക്ഷ തള്ളി നീ...... ലോകസുഖങ്ങള്‍ തേടിയാല്‍
     നിന്‍ജീവന്‍ പോകും നേരത്തില്‍....ഒരു കാശുകൂടെ വരുമോ?-
 
3   ലോകത്തിന്‍ വെറും മായയില്‍.... നിന്‍കാലമെല്ലാം തീരുമേ
     ഓ! ദൈവകോപം വരും മുന്‍..... നിന്നേശുവിന്നരികില്‍ വാ-
 
4   നിന്‍പേര്‍ക്കു രക്തനദികള്‍.... ഒഴുകുന്നു കാല്‍വറിയില്‍
     നിന്‍പാപമെല്ലാം നീങ്ങിപ്പോം....അതില്‍ സ്നാനം ചെയ്തിടുകില്‍-
 
5   മാ പാപിയായ എന്നെയും..... രക്ഷിച്ചു ദൈവസുതന്‍
     ഓ! പാപി നീയും ഓടിവാ..... നിന്നെയുമവന്‍ ചേര്‍ത്തിടും-

 Download pdf
33907034 Hits    |    Powered by Revival IQ