Search Athmeeya Geethangal

1125. പാപക്കടം തീര്‍ക്കുവാന്‍ യേശു 
Lyrics : V.N.
 
1   പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍റെ രക്തം മാത്രം
     പാപബന്ധം അഴിപ്പാന്‍ യേശുവിന്‍റെ രക്തം മാത്രം
         
          ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്‍റെ കുഞ്ഞാടേ!
          രക്ഷിക്കുന്നു പാപിയെ നിന്‍റെ തിരുരക്തം മാത്രം
 
2   വീണ്ടെടുപ്പിന്‍ വിലയായ് യേശുവിന്‍റെ രക്തം മാത്രം
     പുണ്യമില്ലാ പാപിക്കായ് യേശുവിന്‍റെ രക്തം മാത്രം-
 
3   ദൈവത്തോടു നിരപ്പു യേശുവിന്‍റെ രക്തം മാത്രം
     വേറെയില്ല യോജിപ്പു യേശുവിന്‍റെ രക്തം മാത്രം-
 
4   സാത്താനെ ജയിക്കുവാന്‍ യേശുവിന്‍റെ രക്തം മാത്രം
     തീയമ്പിനെ കെടുത്താന്‍ യേശുവിന്‍റെ രക്തം മാത്രം-
 
5   പുത്രത്വത്തിന്‍ ആധാരം യേശുവിന്‍റെ രക്തം മാത്രം
     ശുദ്ധാത്മാവിന്‍ പ്രാകാരം യേശുവിന്‍റെ രക്തം മാത്രം
 
6   ആത്മജീവ പാനീയം യേശുവിന്‍റെ രക്തം മാത്രം
     സ്വര്‍ഗ്ഗഭാഗ്യ നിശ്ചയം യേശുവിന്‍റെ രക്തം മാത്രം-
 
7   എന്തു ഞാന്‍ പ്രശംസിക്കും യേശുവിന്‍റെ രക്തം മാത്രം
     ഇങ്ങും സ്വര്‍ഗ്ഗത്തോളവും യേശുവിന്‍റെ രക്തം മാത്രം-
 
8   എന്‍റെ പ്രിയ യേശുവേ രക്തമണവാളനേ
     രക്ഷിച്ചതും ഈ എന്നെ നിന്‍റെ തിരുരക്തം മാത്രം-

 Download pdf
33906817 Hits    |    Powered by Revival IQ