Search Athmeeya Geethangal

654. പാതാളമേ! മരണമേ! നിന്നുടെ  
പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിന്‍ നിണം കോട്ട തന്‍ഭക്തര്‍ക്ക് സംഹാരകന്‍ കടന്നുപോയ്
         
          ജയത്തിന്‍ഘോഷം ഉല്ലാസഘോഷം ഭക്തരിന്‍ കൂടാരത്തില്‍
          എന്നും പുതുഗീതം മഹത്വരാജനായ് സേനയിന്‍ വീരനായ്
          അഭയം താനവര്‍ക്കെന്നുമെ
 
1   ഭീകരമാം ചെങ്കടലും മിസ്രയീം സൈന്യനിരയും
     ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോള്‍-
 
2   ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാല്‍
     ശങ്കവേണ്ട ഭീതി വേണ്ട ശക്തന്‍ നിന്‍നായകന്‍ താന്‍-
 
3   അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേല്‍ കവിയുകയില്ല
     അഗ്നിയതില്‍ നാലാമന്‍ താന്‍ ആഴിമേല്‍ നടകൊണ്ടോന്‍ താന്‍-
 
4   കൂരിരുള്‍ പാതയില്‍ നീ നടന്നാല്‍ വെളിച്ചമായവന്‍ നിനക്കു
     കൂട്ടിനുവരും തന്‍കോലും വടിയും കൂടെന്നും ആശ്വാസമായ്-
 
5   ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനില്‍ക്കും തന്‍വചനം
     മരണം മാറും നാം വാഴും ജീവനില്‍ തന്‍കൂടെ യുഗായുഗമായ്-

 Download pdf
33907234 Hits    |    Powered by Revival IQ