Lyrics : P.V.T.പാടും ഞാന്‍ യേശുവിന്നു ജീവന് പോവോളം നന്ദിയോടെ
1 പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്നു-ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും
2 സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയില്‍ കിടന്നു-ബഹു
സന്താപത്തോടുഴന്നിടും പുറജാതി സന്തതിയെ വീണ്ടോനെ-
3 കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍ നല്ലഫലം നിറപ്പാന്‍-അവന്
വെട്ടിയിണച്ചെന്നെ നല്ലൊലിവിന്‍ തരുവോടതു ചിന്തിച്ചെന്നും-
4 കണ്മണിപോലെന്നെ ഭദ്രമായ് നിത്യവും
കാവല്‍ ചെയ്തിടുമെന്നും-തന്റെ
കണ്ണുകൊണ്ടെന്നെ നടത്തിടുമെന്നതും ഓര്‍ത്തതിമോദമോടെ
5 കാന്തനിവനതി മോദമോടെ മേഘവാഹനത്തില്‍ കയറി-തന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴുന്നള്ളുന്നതോര്ത്തുകൊണ്ടും-
![](images/PDF.gif)
Download pdf