Search Athmeeya Geethangal

529. പാടും ഞാന്‍ രക്ഷകനെ എന്‍റെ 
Lyrics : G.K.
രീതി: നീയല്ലോ ഞങ്ങള്‍ക്കുള്ള
 
1   പാടും ഞാന്‍ രക്ഷകനെ എന്‍റെ ജീവനാളെല്ലാം
     ഘോഷിക്കും തന്‍റെ ദിവ്യ നാമമെന്നും നാടെല്ലാം
 
2   സത്യമാം പാതവിട്ടു നിത്യനാശമാര്‍ഗ്ഗത്തില്‍
     എത്തിയോരെന്‍കരം പിടിച്ചു മുക്തിയേകി നീ
 
3   പന്തിയില്‍ ഭോജ്യത്തിനായ് ആശിച്ചൊരു നേരത്ത്
     വന്നെന്‍റെ കൈകളില്‍ നീ ജീവമന്നവച്ചതാല്‍
 
4   ആഴമുള്ളൊരു ചേറ്റില്‍ ആണ്ടുപോയ എന്നെ നീ
     വേഗത്തില്‍ ചാരത്തെത്തി കോരിയെടുത്തതിനാല്‍
 
5   പാരില്‍ ഞാനന്യദേശിയായിപ്പാര്‍ക്കുമ്പോള്‍ വരും
     പോരില്‍ വന്‍ ജയമേകിക്കാത്തുപാലിക്കുന്നതാല്‍-

 Download pdf
33906767 Hits    |    Powered by Revival IQ