Lyrics : K.V.S.അഞ്ചാം രാജിതമുണ്ടാമേ പരം-അഞ്ചാം
തുഞ്ചിടാതെ കേള്‍ക്കിലിന്നു നെഞ്ചിലാനന്ദം വളര്‍ത്തും
1 ആദാമിന്നുല്‍പ്പത്തിനാളതിലേവം ഓതിനാനീശനീഭൂവിന്‍ പ്രഭാവം
നീ വാണടക്കുകെന്നാകിലോ പാപം
ചെയ്താത്മ രാജ്യം വിനഷ്ടമാക്കീടിനാല്‍-
2 സിംഹപ്രതാപിയാം ബാബിലോന്‍രാജന്‍ സാമ്രാജ്യമൂര്‍ത്തിതന്‍
പൊന്‍ശിരസ്സായോന്‍ ബി.സി. യറുനൂറ്റിയാറില്‍ സ്വരാജ്യം
സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാന്‍-
3 വെള്ളി സാമ്രാജ്യമാം പേര്‍ഷ്യഭല്ലുകം അഞ്ഞൂറ്റിമുപ്പത്തിയെട്ടില്‍ തുടസ്സം
ബാബേല്‍ തകര്‍ത്തിരുനൂറ്റെട്ടു കൊല്ലം
വാണിതുവല്ലാത്ത ഹിംസ്രസ്വഭാവിയാം-
4 പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങള്‍ തുള്ളിക്കളിക്കുന്ന ഗ്രീക്കു
സൈന്യങ്ങള്‍ മാസിഡോണില്‍ നിന്നുദിച്ചേഴു കൊല്ലം
നിസ്തുല മാഹാത്മ്യമൊത്തത്ര വാണുമേല്‍-
5 ശ്രീമാനലക്സാണ്ടര്‍ ഭൂപതിവീരന്‍ സീമാതിരിക്ത പരാക്രമസാരന്‍
ഭൂവിയോഗം ചെയ്തപോതു നാലായി
ഭാഗിച്ചു താമ്രമാം തദ്രാജ്യമായവര്‍-
6 ബി.സി. ദശത്രയേ റോമയിന്‍ കൈസര്‍ നാശമാക്കി ഗ്രീക്കുരാജിതം റോമര്‍
സാമ്രാജ്യമൊന്നു സ്ഥാപനം ചെയ്താര്‍
കാളായസത്തിന്‍റെ കാഠിന്യമുള്ളതായ്-
7 മുന്നൂറ്ററുപത്തുനാലു ക്രിസ്താബ്ദേ
രണ്ടായി പിരിഞ്ഞിതു റോമാസാമ്രാജ്യം
അപ്പൊഴേ മണ്ണാല്‍ ദുഷിച്ചിരുമ്പാകെ
കെല്‍പ്പുകെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പതന്നില്‍-
8 ഉന്നതമായ ഗിരിക്കുമേല്‍ നിന്നു വന്നിടും കല്ലു പാദാന്തികേ ചെന്നു
ചൂര്‍ണ്ണീകരിക്കുമീ രാജ്യങ്ങളന്നു
വന്നകല്ലു വന്‍മലയ്ക്കു തുല്യമായ് നിറഞ്ഞുവാഴും-
9 ലോകരാജാക്കളിന്‍കാലത്തു ദൈവം ഭൂവില്‍ പരത്തുന്ന നിത്യരാജത്വം
അന്യജാതിക്കായ് വിടപ്പെടാ സത്യം
ഉന്നതന്‍റെ നന്ദനര്‍ക്കുതന്നെയാണതെന്നുമോര്‍ക്കില്‍- K.V.S.
Download pdf