Search Athmeeya Geethangal

308. പാടും ഞാന്‍ എന്നേശുവിന്‍റെ 
Lyrics : P.V.B
പാടും ഞാന്‍ എന്നേശുവിന്‍റെ സ്നേഹത്തെ
കീര്‍ത്തിക്കും തന്‍ നാമത്തെ സന്തോഷമായ്
 
1   കുപ്പയില്‍ കിടന്നയെന്നെ വീണ്ടെടുത്തല്ലോ
     ശ്രേഷ്ഠരാം പ്രഭുക്കന്മാരോടൊപ്പമിരുത്തി
     നന്ദിയാലെന്‍ മനം നിറയുന്നേന്‍-
 
2   നിത്യമാം നരകത്തിനു യോഗ്യനാമെന്നെ
     സ്വന്തപുത്രനാക്കിത്തീര്‍ത്തതെന്തൊരത്ഭുതം!
     നന്ദിയാലെന്‍ മനം നിറയുന്നേന്‍-
 
3   പാപത്തിന്‍റെ ശമ്പളം മരണമെന്നതാം
     ദൈവനീതി പുത്രന്മേല്‍ ചൊരിഞ്ഞ സ്നേഹമേ
     നന്ദിയാലെന്‍ മനം നിറയുന്നേന്‍-
 
4   വീണ്ടും വന്നു ചേര്‍ത്തു കൊള്ളുമെന്ന വാഗ്ദത്തം
     നല്‍കി നമ്മെ വീണ്ടെടുത്ത നല്ല രക്ഷകന്‍
    നന്ദിയാലെന്‍ മനം നിറയുന്നേന്‍-

 Download pdf
33907171 Hits    |    Powered by Revival IQ