Search Athmeeya Geethangal

123. പാടും ഞാനേശുവിനു സ്തുതി 
Lyrics : M.T.G.
രീതി : വന്ദനം യേശു ദേവാ
         
പാടും ഞാനേശുവിനു സ്തുതിപാടും ഞാനേശുവിന്നു
പാടും ഞാന്‍ ജീവകാലമെന്നും നാഥന്നു
 
1   പാപിയാമെന്നെത്തേടി പാരില്‍ വന്ന മഹോന്നതനെന്‍
     പാപം പരിഹരിപ്പാന്‍ ചോരചിന്തി മരിച്ചു ക്രൂശില്‍-
 
2   നീച മരണം വരിച്ചേറ്റം നീചര്‍ നടുവില്‍ നാഥന്‍
     നീചനാമെന്നെ ദൈവപൈതലാക്കി മഹാദയയാല്‍-
 
3   മൂന്നാം ദിനമുയിര്‍ത്തു എന്‍റെ മൃത്യുഭയമകറ്റി
     നിത്യജീവനരുളി നിത്യരാജ്യവകാശിയാക്കി-
 
4   വന്നിടും താന്‍ മേഘത്തില്‍ തന്‍റെ കാന്തയെച്ചേര്‍ത്തിടുവാന്‍
     ചേര്‍ന്നിടുമന്നു ഞാനും പ്രാണനാഥനോടൊത്തു വാനില്‍-
 
5   ഹല്ലെലുയ്യാ രാജന്നു ആമേന്‍ ഹല്ലെലുയ്യാ കര്‍ത്തന്നു
     ഹല്ലെലുയ്യാ പാടി നാം ഒന്നായാര്‍ത്തു ഘോഷിച്ചിടുക

 Download pdf
33906874 Hits    |    Powered by Revival IQ