Search Athmeeya Geethangal

102. പാടും പരമനു പരിചൊടു ഞാന്‍ 
Lyrics : K.V.S
രീതി : കാക്കും സതതവും പരമ
    
പാടും പരമനു പരിചൊടു ഞാന്‍ വരുമവനു സതതം ജയം
ഓടും വാജിയെ സാദിയോടു കൂടവേ
കടലൂടെ തള്ളി തന്‍ തേജസ്സോടെ പ്രബലപ്പെട്ടാന്‍
 
1   മാമകബലം സ്തുതിയായവന്‍ താന്‍ യഹോവാ
     ആയവനെനിക്കുള്ള രക്ഷയും ദൈവവുമാം
     ആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേന്‍
     ഹാ! പിതൃദേവനവന്‍ ഞാനവനെ പുകഴ്ത്തി-
 
2   യുദ്ധമനുഷ്യനവന്‍ യാഹെന്നവന്‍റെ നാമം
     സത്വരം ഫറവോവിന്‍ സൈന്യം രഥങ്ങളെയും
     അബ്ധിയില്‍ തള്ളിയിട്ടു യുദ്ധനേതാക്കള്‍ മുങ്ങി
     ഗുപ്തരായ് ചെങ്കടലിലത്തലോടവര്‍ താണു.-
3   ആയവരെ ആഴങ്ങള്‍ മൂടി കല്ലുപോലവര്‍
     ആയമോടടിയിലോട്ടായവര്‍ താണു യഹോവയേ
     നിന്‍ വലത്തുകൈ ആയോധനേ
     ബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി-
 
4   നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചു തള്ളിക്കള-
     ഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധം
     നിന്നില്‍ നിന്നയച്ചു നീ ചിന്നും താളടിയേപ്പോല്‍
     തിന്നിതവരെയതു-
 
5   നിന്‍ മൂക്കിലെ ദ്വാരങ്ങളിന്‍ ശ്വാസത്താല്‍ വെള്ളങ്ങള്‍
     ഒന്നിച്ചു കൂടപ്പെട്ടു നീരോട്ടങ്ങള്‍ കൂട്ടംപോല്‍
     നിന്നിതാഴങ്ങള്‍ കടല്‍ തന്നുള്ളിലുറച്ചുപോയ്
     വന്ദിതനേ! പരമ മന്നവ! നിന്‍ കൃപയാല്‍-
 
6   ശത്രുപറഞ്ഞു: ഞാന്‍ പിന്നാലെ ചെല്ലും, പിടിക്കും
     വിദ്രുതമപഹൃതം ഭദ്രം ഞാന്‍ ഭാഗിച്ചിടും
     തൃപ്തിപ്പെടുമെന്നാത്മാവത്രയെക്കൊണ്ടുമുടന്‍
     ഉദ്ധരിച്ചെന്‍ വാളാല്‍ ഞാന്‍ നിഗ്രഹിക്കുമവരെ-
 
7   നിന്‍ കാറ്റുകൊണ്ടൂതി നീ; സിന്ധുവവരെ മൂടി
     ചെങ്കടലിലീയം പോല്‍ ശങ്കയെന്യേ താണവര്‍
     നിന്നത്ഭുതക്രിയകള്‍ പങ്കഹീനസ്തുതികള്‍
     തങ്കലെത്രയും മാന്യന്‍ ശങ്കനീയന്‍ നിസ്തുല്യന്‍-
 
8   നീട്ടി വലത്തുകൈ നീ തട്ടി വിഴുങ്ങി ഭൂമി
     കൂട്ടിക്കൊണ്ടു വന്നു നിന്‍ കൂട്ടത്തെ കൃപയാ നീ
     വാട്ടമില്ലാസ്ഥലത്തു കേട്ടാല്‍ ജനം പേടിക്കും
     സ്പഷ്ടമായ് ഫെലിസ്ത്യരോ തട്ടുകേടായ് ദു:ഖിക്കും-
 
9   ഏദോം പ്രഭുക്കളെല്ലാം ഖേദമോടെ ഭ്രമിക്കും
     മോവാബിലെ ബലവാന്മാരാകവേ വിറയ്ക്കും
     കനാന്‍ പ്രജകളെല്ലാം സാവേഗമായ് ദ്രവിക്കും
     ഹാ! ഭയവും ഞെട്ടലും ആയവരെ പിടിക്കും-
 
10 നിന്‍ ഭുജവല്ലഭതസ്തംഭിതരായവര്‍ നിന്‍
     സമ്പാദിത ജനം കടന്നു പോകും വരെയ്ക്കും
     കമ്പനമില്ലാതുള്ള കല്ലുകള്‍ പോലെ തന്നെ
     കുംഭിനീനാഥനേ! നിന്‍ മുമ്പിലിരിക്കുമവര്‍-
 
11 ഉള്‍പ്രവേശിപ്പിച്ചു നിന്‍ സല്‍പുരത്തിലവരെ
     ത്വല്‍പാര്‍പ്പിനായ് സ്ഥാപിച്ച ശുദ്ധസ്ഥലത്തുതന്നെ     
     കെല്‍പ്പുള്ള നിന്നവകാശാല്‍പേതരാദ്രി തന്നില്‍
     നില്‍പ്പാനരുളും ഭവാന്‍ സല്‍പാലകനായ് വാഴും- 

 Download pdf
33906843 Hits    |    Powered by Revival IQ