Lyrics : K.V.Sപാടും നിനക്കു നിത്യവും-പരമേശാ!
പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ!
1 പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ!
2 പാടവമുള്ള സ്തുതി പാഠകനെന്നപോല്
തേടും ഞാന്‍ നല്ല വാക്കുകള്‍ പരമേശാ!
3 പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം പരമേശാ!
4 ഗന്ധം പരത്തിടുന്ന പുഷ്പങ്ങളെന്നുടെ
അന്തികം രമ്യമാക്കുന്നു പരമേശാ!
5 ശുദ്ധരില്‍ വ്യാപരിക്കും സ്വര്‍ഗ്ഗീയ വായുവാല്
ശുദ്ധമീ വ്യോമമണ്ഡലം പരമേശാ!
6 കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ പരമേശാ!
7 സ്നേഹക്കൊടിയെനിക്കു മീതേ വിരിച്ചു പ്രിയന്
ഞാനും സുഖേന വാഴുന്നു പരമേശാ!
8 ആയവന് തന്ന ഫലം ആകെ ഭുജിച്ചു മമ
ജീവന് സമൃദ്ധിയാകുന്നു പരമേശാ!
9 ദൈവപ്രഭാവമെന്റെ മുന്നില്‍ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെന്‍ പരമേശാ!
10 എന്നുള്ളമാകും മഹാ ദൈവാലയത്തില്‍നിന്നു
പൊങ്ങും നിനക്കു വന്ദനം പരമേശാ!
![](images/PDF.gif)
Download pdf