Search Athmeeya Geethangal

69. പാടും ദിനവും ഞാന്‍ സ്തുതി 
Lyrics : T.K.S.
1   പാടും ദിനവും ഞാന്‍ സ്തുതിഗാനം
     പരമതാതന്‍ തന്‍സുതദാനം
     പാപികള്‍ക്കായ് നല്‍കിയതിനെ
     പറഞ്ഞുതീര്‍ക്കാന്‍ സാദ്ധ്യമതാമോ!
 
2   നിത്യസ്വത്തിനുടയവനെന്നാല്‍
     നരര്‍ നിമിത്തം ദരിദ്രനായ് തീര്‍ന്ന
     കൃപ നിനച്ചാല്‍ ഞാനുമതിന്നായ്
     പകരമെന്താണേകുവതിന്നാള്‍-
 
3   വൈരികള്‍ക്കായ് സൂനിവെകൊല്ലാ-
     നനുവദിക്കും താതനിലുള്ള
     സ്നേഹമെന്‍റെ ആയുസ്സിലെല്ലാം
     വിവരിച്ചാലും തീരുകയില്ല
 
4   തൃപ്പദത്തില്‍ ചുംബനം ചെയ്തും
     ബാഷ്പവര്‍ഷം കാല്‍കളില്‍ പെയ്തും
     ഇടവിടാതെ കീര്‍ത്തനം ചെയ്തും
     കടമതീര്‍ത്താലും ബദലാമോ!
 
5   അത്യഗാധം തന്‍നിനവെല്ലാം
     അതിശയം തന്‍കൃത്യമതെല്ലാം
     അപ്രമേയം തന്നുടെ സ്നേഹം
     അവര്‍ണ്ണനീയമാണിവയെല്ലാം.                

 Download pdf
33906843 Hits    |    Powered by Revival IQ