Search Athmeeya Geethangal

1084. പാടുവിന്‍ സോദരരേ! ജയഗീതങ്ങള്‍  
Lyrics : C.T.M
രീതി: ശാലോമിയേ വരികെന്‍റെ
 
1   പാടുവിന്‍ സോദരരേ! ജയഗീതങ്ങള്‍ ഊതിടുവിന്‍ വെള്ളിക്കാഹളങ്ങള്‍
     വീഴട്ടെ വൈരികള്‍ താഴട്ടവര്‍ ഭുജം
     വാഴട്ടെ യൂദയിന്‍ ബാലസിംഹം മുദാ
 
2   യൂദാഗോത്രത്തിലെ വീരനാം കേസരി മുമ്പില്‍ നടക്കുന്നു ചന്തമോടെ
     ദൈവമവരുടെ മദ്ധ്യേ കൂടാരത്തില്‍
     ആത്മാവു മീതെ കൊടുക്കുന്നിതു തണല്‍-
 
3   മേഘം കൊടുക്കുന്ന സ്വര്‍ഗ്ഗീയദീപ്തിയാല്‍ ശോഭിതരാമിവരന്ധതയില്‍
     സീയോന്‍പുരിയതിലെത്തുവാന്‍ സാദരം
     ദീപമിതു വചസ്സത്രേ മഹാത്ഭുതം-
 
4   ഗംഭീരനാദം മുഴക്കിടുവിനതിഗാംഭീര്യമോടെ നടന്നിടുവിന്‍
     സംഭ്രമിക്കേണ്ടരിസംഘം വിറച്ചിടും
     വിഭ്രമം പൂണ്ടവര്‍ താഴ്ത്തും തലകളെ-                                         
 
C.T.M

 Download pdf
33907037 Hits    |    Powered by Revival IQ