Search Athmeeya Geethangal

1093. പാടുവിന്‍ സഹജരേ കൂടുവിന്‍ 
Lyrics : M.E.C.
പാടുവിന്‍ സഹജരേ കൂടുവിന്‍ കുതുകരായ്
തേടുവിന്‍ പുതിയ സംഗീതങ്ങളെ
 
1   പാടുവിന്‍ പൊന്‍വീണകളെടുത്തു സംഗീതങ്ങള്‍ തുടങ്ങിടുവിന്‍
     പാരിലില്ലതുപോലൊരു രക്ഷകന്‍ പാപികള്‍ക്കാശ്രയമായ്-
 
2   ദേശം ദേശമായ് തേജസ്സിന്‍ സുവിശേഷ കാഹളം മുഴക്കിടുവിന്‍
     യേശുരാജന്‍ ജയിക്കട്ടെ യെരിഹോ മതിലുകള്‍ വീണിടട്ടെ!-
 
3   ഓമനപ്പുതുപുലരിയില്‍ നാമിനി ചേരും തന്‍ സന്നിധിയില്‍
     കോമളമാം തിരുമുഖകാന്തിയില്‍ തീരും സന്താപമെല്ലാം-
 
4   ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവമല്ലോ
     ജീവകാലം മുഴുവനുമവന്‍ നമ്മെ നല്‍വഴിയില്‍ നടത്തും

 Download pdf
33907330 Hits    |    Powered by Revival IQ