Lyrics : K.J.G.
രീതി: സ്തോത്രം സ്തോത്രം നിന് നാമത്തിനു
പാടുവിന്‍ സ്തുതിഗാനം നാം പരന്
ഹൃദി ചേരുമതിമോദമോടെ-
1 പാപം പിണിപശിതീരും ഖേദമെല്ലാമൊഴിഞ്ഞിടും
പാവനാത്മ നിറവില്‍ നാം ഗാനം പാടേണം
ആദിവേദനാദമാകുമേശു നാഥസ്തുതിഗീത-
നാദഭംഗി ലോകമെങ്ങും കാതുകളില്‍ മുഴങ്ങട്ടെ-
2 നാശക്കുഴിയതില്നിന്നും ദൈവം നമ്മെക്കരയേറ്റി
കാലുകളെ ഉറപ്പേറും പാറമേല്‍ നിര്‍ത്തി
നാവില്‍ തന്നു പുതുഗാനം ദൈവത്തിനു സ്തുതിതാനാ-
ഗാനശ്രുതി നേരമാരും യാഹെ രക്ഷിതാവായ്ക്കാണും-
3 മോശെയുടെ വീണാഗാനം വെളിപ്പാടില്‍ കേള്‍ക്കും ഗീതം
രക്ഷ ദൈവത്തിന്റെ ദാനമെന്നതുതന്നെ
ശക്തി, ബഹുമാനം, സ്തുതി നിത്യതാതന് പുത്രനാത്മാ-
വിന്നു നിത്യം ഭവിക്കട്ടെ ഹല്ലേലുയ്യാ ആമേന്‍ സ്തോത്രം-
![](images/PDF.gif)
Download pdf