Search Athmeeya Geethangal

46. പാടിപുകഴ്ത്തിടാം ദേവദേവനെ 
1   പാടിപുകഴ്ത്തിടാം ദേവദേവനെ
     പുതിയതാം കൃപകളോടെ
     ഇന്നലെയുമിന്നുമെന്നും മാറാ
     യേശുവെ നാം പാടിപുകഴ്ത്താം
 
          യേശുവെന്ന നാമമേ എന്‍
          ആത്മാവിന്‍ ഗീതമേ
          എന്‍പ്രിയനേശുവെ ഞാന്‍
          എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
 
2   ഘോരഭയങ്കരകാറ്റും അലയും
     കൊടിയതായ് വരും നേരത്തില്‍
     കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച
     സ്നേഹം നിത്യം പാടും ഞാന്‍
 
3   യോര്‍ദ്ദാന്‍ സമമാന ശോധനയിലും
    താണുവീണുപോകാതെ
     ആര്‍പ്പിന്‍ ജയധ്വനിയോടു കാത്തു പാലിക്കുന്ന
     സ്നേഹമാശ്ചര്യം
 
4   പെറ്റതള്ള കുഞ്ഞിനെ മറന്നാലും
     ഞാന്‍ മറക്കായെന്ന വാര്‍ത്തയാല്‍
     താഴ്ത്തിയെന്നെ തന്‍ കരത്തില്‍ വെച്ചു
     ജീവപാത എന്നും ഓടും ഞാന്‍

 Download pdf
33907250 Hits    |    Powered by Revival IQ