Search Athmeeya Geethangal

525. പാടാം പാടാം ജയഗീതം പാപത്തിന്‍ 
Lyrics : P.M.J.
പാടാം പാടാം ജയഗീതം പാപത്തിന്‍ ശിക്ഷകള്‍ തീര്‍ന്നല്ലോ
പാവനനാം ശ്രീയേശുവിന്‍ മൂലം പാപത്തിന്‍ ശിക്ഷകള്‍ തീര്‍ന്നല്ലോ
 
1   ദൈവത്തിന്‍ മകനായല്ലോ ദൈവരാജ്യം എന്‍റേത്
     ദൈവമെന്നെ കാക്കുന്നു ദൈവമാണെന്‍ സങ്കേതം-
 
2   തന്നല്ലോ തന്നാത്മാവെ തന്നിടുന്നു വന്‍കൃപകള്‍
     താങ്ങുന്നു തന്‍ പാണിയാല്‍ തളര്‍ന്നിടാതെ നടന്നിടാന്‍
 
3   പാപഭാരം തീര്‍ന്നതിനാല്‍ പാടുന്ന നവ ഗാനങ്ങള്‍
     പാരില്‍ പാര്‍ക്കും നാളെല്ലാം പാടും ദേവനു സ്തോത്രങ്ങള്‍

 Download pdf
33907395 Hits    |    Powered by Revival IQ