Search Athmeeya Geethangal

670. അന്യോന്യം സ്നേഹിക്കുവിന്‍-നിങ്ങള്‍ 
Lyrics : A.V.
          അന്യോന്യം സ്നേഹിക്കുവിന്‍-നിങ്ങള്‍
          അന്യോന്യം സ്നേഹിക്കുവിന്‍
          സ്നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍ സ്നേഹമായോതുന്നിതാ-
 
1   അന്യര്‍ തന്‍ ദു:ഖത്തില്‍ പങ്കു ചേര്‍ന്നിടണം ആര്‍ദ്രത കാട്ടിടണം
     ഉള്ളതില്‍ പങ്കു നാം അഗതികള്‍ക്കായ് അറിഞ്ഞു നല്‍കേണം മടിച്ചിടാതെ
 
2   ദൈവത്തിന്‍ നല്‍സ്നേഹം ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല
     എല്ലാം സഹിക്കുവാന്‍ ക്ഷമിച്ചിടുവാന്‍ ക്രിസ്തേശു നമ്മോടോതിയല്ലോ-
 
3   അയല്‍ക്കാരെ നമ്മള്‍ സ്നേഹിക്കാതെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?
     ക്രിസ്തുവിന്‍ താഴ്മ നാം ധരിച്ചിടണം എളിയവരെയാദരിച്ചിടണം-          A.V

 Download pdf
34198261 Hits    |    Powered by Revival IQ