Search Athmeeya Geethangal

490. പലതരം ഹൃദയങ്ങള്‍ പലതിലാശ 
Lyrics : K.V.S.
രീതി : മനുജനിവന്‍ ഭാഗ്യവാന്‍
         
പലതരം ഹൃദയങ്ങള്‍ പലതിലാശ വയ്ക്കുന്നു
മമ ലാക്കെന്നുടെ യേശു അവനത്രേയെനിക്കെല്ലാം
 
1   കനകമോ നിധികളോ, കളിമേള രസങ്ങളോ,
    ഉടലിന്‍ ഭംഗിയോ സുഖമരുളുന്നില്ലെനിക്കൊട്ടും-
 
2   ഉലകവുമതിന്നുടെ ബഹളവും നശിച്ചിടും
    മലര്‍പോലായതു വാടും ക്ഷണമാത്രം നിലനില്‍ക്കും-
 
3   ഇതുതാന്‍ ഗോപുരമതിനെതിരാരും വരികില്ല
    തിരുരാജ്യം നശിക്കുമോ? നിലനില്‍ക്കുമൊടുവോളം-
 
4   അടിയനോ പരദേശി അലയുന്നാകിലുമെന്നെ
     സുരലോകമഹിമയില്‍ തരസാ ചേര്‍ത്തിടും നാഥന്‍

 Download pdf
33906943 Hits    |    Powered by Revival IQ