Search Athmeeya Geethangal

624. പര്‍വ്വതഭൂമി ഭൂമണ്ഡലങ്ങള്‍  
Lyrics : K.D.W.
രീതി: നീയല്ലാതാരുമില്ലീശനേ
 
1   പര്‍വ്വതഭൂമി ഭൂമണ്ഡലങ്ങള്‍ നിര്‍മ്മിക്കും മുമ്പേ നീ ദൈവമത്രേ
     ആദിയില്ലാത്തേക ദൈവം നീ ശാശ്വതരൂപനേ!
         
          ഇന്നലെ ഇന്നുമെന്നെന്നും നീ മാറ്റമില്ലാത്തവന്‍
          നല്‍വരം നല്‍കുവാന്‍ വല്ലഭാ! എന്നില്‍ കനിയണേ
          ആശ്വാസം നല്‍കിയെന്‍ പ്രാണനെ നീ തണുപ്പിക്കുകേ-
 
2   ജ്ഞാനഹൃദയം ഞാന്‍ പ്രാപിക്കുവാന്‍ നാളുകളെണ്ണുവാന്‍ ശീലിപ്പിക്ക
     വന്‍ദയയാല്‍ തൃപ്തനാക്കെന്നെ ഘോഷിപ്പാന്‍ നിന്‍നാമം-
 
3   തേടുവാന്‍ നേടുവാന്‍ പാപികളെ നിന്‍സ്നേഹമെന്നില്‍ പകര്‍ന്നിടണേ
     സ്നേഹത്തിന്‍ ത്യാഗത്തെ ക്രൂശിന്‍മേല്‍ കാണിക്ക നീ പ്രഭോ-
 
4   നീതികിരീടം ഞാന്‍ പ്രാപിക്കുവാന്‍ പ്രത്യാശയെന്നില്‍ ജ്വലിപ്പിക്കുകേ
     നീതിയില്‍ നിന്‍മുഖം കാണുവാന്‍ തൃപ്തനായ് തീരുവാന്‍- 

 Download pdf
33907317 Hits    |    Powered by Revival IQ