Search Athmeeya Geethangal

340. പരിശുദ്ധന്‍ മഹോന്നതദേവന്‍ പരമെ 
Lyrics : B.V.
1   പരിശുദ്ധന്‍ മഹോന്നതദേവന്‍ പരമെങ്ങും വിളങ്ങും മഹേശന്‍
     സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന
     സ്വര്‍ലോകനാഥനാം മശിഹാ ആഹാ ഹാ ഹാല്ലേലുയ്യാ-
 
2   അവനത്ഭുതമന്ത്രിയാം ദൈവം നിത്യതാതനും വീരനാം ദൈവം
     ഉന്നതദേവന്‍ നീതിയിന്‍ സൂര്യന്‍
     രാജാധിരാജനാം മശിഹാ ആഹാ ഹാ ഹാല്ലേലുയ്യാ-
 
3   കോടാകോടിതന്‍ ദൂതസൈന്യവുമായ്
     മേഘാരൂഢനായ് വരുന്നിതാ വിരവില്‍
     തന്‍പ്രിയസുതരെ തന്നോടു ചേര്‍പ്പാന്‍
     വേഗം വരുന്നേശു മശിഹാ ആഹാ ഹാ ഹാല്ലേലുയ്യാ

 Download pdf
33907170 Hits    |    Powered by Revival IQ