Search Athmeeya Geethangal

31. പരലോക ഭാഗ്യം പാപിയെ 
Lyrics : M.E.C.
പരലോക ഭാഗ്യം പാപിയെന്നുള്ളില്‍
പകരുന്നൊരു ദേവനേ നിന്‍
പുകഴ്പാടി വാഴ്ത്തിടും ഞാന്‍-
 
1   ഒരു നാളുമെന്‍ നാവില്‍ തിരുനാമം ചൊല്ലുവാന്‍
     അണുപോലുമര്‍ഹതയില്ലാത്ത പാപി ഞാന്‍
     തിരുനാമകീര്‍ത്തനം രക്ഷയിന്‍ പുതുഗാനം
     ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം-
 
2   ആയുസ്സിന്നറുതിയിലക്കരെ നാട്ടില്‍ ഞാ-
     നാനന്ദക്കണ്ണുനീര്‍ തൂകി നില്‍ക്കും നേരം
     അരികില്‍ വരും നാഥന്‍ കണ്ണീര്‍ തുടയ്ക്കും തന്‍
     തിരുമെയ്യഴകിന്നൊളിയില്‍ മുഴുകും ഞാന്‍-
 
3   കൃപയുടെ പരിപാടി തീരുമ്പോഴോമന-
     പ്പുലരി വിടരുമ്പോള്‍ നിത്യയുഗം തന്നില്‍
     അഴിയാത്ത, വാടാത്തോരവകാശം
     കര്‍ത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും 

 Download pdf
33907088 Hits    |    Powered by Revival IQ