Search Athmeeya Geethangal

889. പരമേശസുതന്‍ തിരുച്ചോരയാല്‍ 
Lyrics : K.V.S
ഉത്തമ ഭാര്യ, രീതി: മഹിമാസനനാം
 
1   പരമേശസുതന്‍ തിരുച്ചോരയാല്‍ വില
     വാങ്ങിയ തന്നുടെ ഭാര്യ പോല്‍ ഒരു ഭാര്യയെ ആര്‍ക്കു-
     ലഭിച്ചിടുമവര്‍ വില മുത്തിലുമേറുമഹോ!
     വിശ്വസിക്കും പ്രിയനവളെ വരുത്തുന്നവന്നു ലാഭമവളധികം
     തിന്മയല്ലാ നന്മതന്നേ ചെയ്യുമവളവന്നു സര്‍വ്വനാളും
     അവള്‍ ആട്ടുരോമം ചണമിവശേഖരിച്ചു
     കൈത്തൊഴില്‍ നടത്തിടുന്നു സാമര്‍ത്ഥ്യമായ്
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം
 
2   പരലോക ചരക്കുകള്‍ ഭൂമിയില്‍ തരുവാന്‍
     വിരയുന്നൊരു കപ്പലാണിവള്‍ ദൂരവെനിന്നു ജനത്തിനു
     ധാന്യമിറക്കുമിവള്‍ പതിവായ്-ഉഷസ്സിനു മുന്‍പെഴുന്നേറ്റു
     കൊടുക്കുന്നു ഭവനക്കാര്‍ക്കോഹരിയെ
     കൈനേട്ടം കൊണ്ടുതന്നെ തോട്ടമൊന്നായവള്‍
     വാങ്ങിടുന്നു-അവള്‍ ബലത്താലങ്ങര കെട്ടി ഭുജങ്ങളെ
     വന്‍ശക്തിയുള്ള വിധമാക്കി ചെയ്തിടുന്നു
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം-
 
3   ചെറുതായൊരു വേലയിലാകിലും ഫലമേകുമധീശനെയോര്‍ത്തവള്‍
     നിജജോലി ഗുണപ്രദമെന്നകമേ അറിയുന്നവളെ-
     പ്പൊഴുതും-രാത്രിയിലും അവള്‍ വിളക്കുകെടുകയില്ലതു-
     ശോഭിച്ചെരിഞ്ഞിടുമേ-വിടുത്തലയ്ക്കു കൈകള്‍ നീട്ടി കതിര്‍
     പിടിക്കുന്നോരിവള്‍ ബുദ്ധിമതി പാരം ദുരിശമുള്ളവളിവള്‍ കരുണ-
     യോടെ ദരിദ്രര്‍ക്കായ് നിജകൈകള്‍ തുറന്നിടുമേ-
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം-
 
4   ഹിമഭീതിയവള്‍ക്കൊരു ലേശവുമില്ലവള്‍
     വീട്ടിലിരിപ്പവരൊക്കെയും ചുവപ്പുള്ളൊരു കമ്പിളികൊണ്ടു
     പുതച്ചതിസൗഖ്യമെഴുന്ന നരര്‍ രചിക്കുന്നവള്‍ പരവതാനി ശണപടം
     ധൂമ്രവുമവള്‍ക്കുടുപ്പ് ദേശത്തിലെ മൂപ്പര്‍ മദ്ധ്യേ
     വസിക്കുമ്പോളവള്‍ ഭര്‍ത്താ പ്രസിദ്ധനത്രേ
     ശണവസ്ത്രവുമരക്കച്ചയും ചമച്ചുവില്‍ക്കും ബലവും
     മഹിമയുമാണവള്‍ക്കുടുപ്പു
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം-
 
5   വരുംകാലമതോര്‍ത്തവള്‍ പുഞ്ചിരിയിടുന്നായവള്‍
     വായ് തുറക്കുന്നതോ ബഹുജ്ഞാനമോടെ
     അവള്‍ നാവതിന്‍മേല്‍ ദയയുള്ളുപദേശമുണ്ട്
     വീട്ടുകാരിന്‍ പെരുമാറ്റം സൂക്ഷിച്ചു നോക്കുമീ
     ബുദ്ധിമതി വെറുതെയിരുന്നൊരു ദിനവും
     കഴിക്കുന്നില്ലഹോവൃത്തി തീര്‍ച്ച തന്നെ അതാ-ലവളുടെ മക്കളെ-
     ഴുന്നവളെയേറ്റം ഭാഗ്യവതിയെന്നു തന്നെ സ്തുതിച്ചിടുന്നു
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം-
 
6   അവള്‍ തന്‍ പ്രിയകാന്തനുമീവിധം
     ഗുണവര്‍ണ്ണന ചെയ്തിടുമെന്‍ പ്രിയേ
     ബഹുകന്യകള്‍ മുമ്പതിവീര്യമിയന്നവരുണ്ടെന്നാലുമതില്‍
     നീയൊരുവള്‍ ശ്രേഷ്ഠമതി-ലാവണ്യമെന്നതോ-വ്യാജമത്രേ
     ദൈവഭക്തിയുള്ളവളേ പുകഴ്ത്തുവാന്‍ തക്കവളായ് വരികയുള്ളു
     അവള്‍ കൈകളിന്‍ ഫലമവള്‍ക്കു കൊടുത്തിടുവിന്‍
     പ്രശംസിക്കട്ടവള്‍ കര്‍മ്മമവളെയെന്നും
     പുകഴ്ത്തുവിന്‍ സഭയെ ഘോഷിച്ചിടുവിന്‍ നവഗാനം-

 Download pdf
33907279 Hits    |    Powered by Revival IQ