Search Athmeeya Geethangal

902. പരമേശന്നുയിരില്‍ നിന്നു 
Lyrics : K.V.S
രീതി: മനുജനിവന്‍ ഭാഗ്യവാന്‍, 133-ാം സങ്കീര്‍ത്തനം
         
പരമേശന്നുയിരില്‍ നിന്നുരുവാകും സഹോദര-
രൊരുമിച്ചു വസിപ്പതു ശുഭവും ഭംഗിയുമത്രേ
 
1   അഹരോന്‍ തന്‍തലയിലെ വിലയേറുന്നൊരു തൈല-
     മതുപോലെ സീയോന്‍ മഞ്ഞിന്നതുലമാം പ്രഭപോലെ
 
2   പെരികെ മഞ്ജുളമാമിപ്പരമാമൈക്യമോര്‍ക്കുമ്പോള്‍
     ഒരുപോലെ നരരിതില്‍ സ്ഥിരമായ് പാര്‍ക്കണം നിത്യം-
 
3   അവിടെ സ്ഥാപനം ചെയ്താനമലന്‍ തന്നനുഗ്രഹം
     അഴിയാതുള്ളൊരു ജീവനവിടെത്തന്നെയര്‍പ്പിച്ചാന്‍-
 
4   സ്തുതിയെന്നും പരമേശസുതനും താതനും ഭവ്യ-
     മതിയാമാത്മ രൂപിക്കും സ്തുതിയെന്നും ഭവിക്കട്ടെ

 Download pdf
33907173 Hits    |    Powered by Revival IQ