Search Athmeeya Geethangal

64. പരമേശജാതാ! വന്ദനം സദാ നിന 
Lyrics : K.V.S
പരമേശജാതാ! വന്ദനം സദാ നിനക്കു
പരമേശജാതാ! വന്ദനം
 
1   പരമനിന്‍  മഹിമയീ ധരണിയില്‍ തെളിയിപ്പാന്‍
     നരനായ്-ജനിച്ച-സുരനാ-യകനാം
 
2   ഇരുളിന്‍ ഭരണമെല്ലാ നരരിലും പരന്നതാല്‍
     അരുളേ-കിയനാ-രതംകാ-ത്തിടുന്ന
 
3   ദുരിതഫലമായുള്ള മരണമതിങ്കല്‍നിന്നു
     തിരുവീ-ണ്ടെടുപ്പാല്‍-വിടുവി-ച്ചു ഭവാന്‍
 
4   ശരണമെനിക്കു ഭവാന്‍ പരമൊരു ഗതിയില്ല
     പരമാ-ത്മജാ നി-ന്നടികൂ-പ്പിടുന്നേന്‍
 
5   തിരുശരീരമെനിക്കായ് കുരിശതില്‍ ബലിയാക്കി
     തിരുനീ-തി ഫലി-പ്പതിന്നായ് ശ്രമിച്ച
 
6   മരിച്ചു തിരികെ ജീവിച്ചമര്‍ത്യനായ് ഭവിച്ചതാല്‍
     മരണ-ത്തെ നീക്കാ-ധികാര-മാര്‍ന്ന

 Download pdf
33906797 Hits    |    Powered by Revival IQ