Search Athmeeya Geethangal

936. പരമാനന്ദമാനന്ദമായ് പരനേശു 
Lyrics : M.E.C.
പരമാനന്ദമാനന്ദമായ് പരനേശുവെപ്പുകഴ്ത്തിടാം
അവനാസന്ന ഭാവിയില്‍ ഹാ! ഭുവിയാഗതനായിടും
 
1   നമുക്കുകുലമകറ്റിടാന്‍ വേറാരുമില്ലീയുലകില്‍
     മന:ശാന്തി സദാ തുരവാന്‍ മനുവേല്‍ മശിഹാ മതിയാം-
 
2   പിതൃഭവനമതില്‍ നമുക്കാ-യവന്‍ വീടുകളൊരുക്കുകയാം
     ഈ ഭൂവനമതിലതിനാല്‍ നമുക്കന്യരായ് പാര്‍ത്തിടാം
 
3   ദേവ കാളനാദം ഹാ! മദ്ധ്യവാനില്‍ മുഴങ്ങിടും
     ഈ മണ്മയദേഹം ഹാ! മാറി വിണ്‍മയരാകും നാം-
 
4   ധരണീതലമാകെയും ഹാ! സര്‍വ്വശാപവിമോചിതമാം
     മരുഭൂമിയിലും പുതുതായ് പനനീര്‍ കുസുമം വിരിയും-                          
 
M.E.C  

 Download pdf
33906997 Hits    |    Powered by Revival IQ