Search Athmeeya Geethangal

617. അനുനിമിഷം നിന്‍ കൃപ തരിക 
Lyrics : L.M.
അനുനിമിഷം നിന്‍ കൃപ തരിക അണയുന്നു നിന്‍ചാരേ ഞാന്‍
ആശ്രിതവത്സലനേശു ദേവാ ആശിര്‍വദിക്കയീയേഴയെന്നെ
 
1   ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു
     ആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളില്‍-
 
2   മനുഷ്യനിലാശ്രയിച്ചുഞാനെന്‍കാലം മരുഭൂമിയാക്കിത്തീര്‍ത്തിടുമ്പോള്‍
     മറവിടമായ് നിന്‍മാറില്‍ ചാരി മരുവില്‍ ഞാന്‍ യാത്ര തുടര്‍ന്നിടുന്നു
 
3   നിറയ്ക്കുകെന്നെ നിന്‍സ്നേഹത്താലെന്നും
     നിക്ഷേപമായ് നിന്‍ സ്നേഹം മതി
     നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ

 Download pdf
34198413 Hits    |    Powered by Revival IQ