Lyrics : K.V.Sലവൊദിക്യ സഭാദൂത്, വെളി. 3:14-22
പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കണം
സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ്
സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന-
മൊഴി ധരിക്കുകില്‍ ശുഭമെഴും തവ-
1 ശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല
ഈവിധമിനിയും നീ വാടി ജലംപോലെ
നാള്‍കഴിക്കുകില്‍ നിന്നെ ഞാന്‍ മമ വായില്‍നിന്നു പുറത്തുമിഴ്ന്നിടും-
2 ഞാനൊരു ധനിതന്നെ എനിക്കില്ല ദീനത ലവമിന്ന്
മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ്
നീയിരിപ്പതു കാണ്ക പരനുടെ മുന്നില്‍ വീണറിയിക്ക നീയതു-
3 സമ്പന്നനാവതിന്നുണ്ടു തനിത്തങ്കം വെണ്‍വസ്ത്രം ധരിപ്പാനുണ്ട്
നിന്‍കണ്ണു തെളിയുവാന്‍ ലേപവും വിലയ്ക്കുണ്ട്
വന്നുവാങ്ങുക ശിക്ഷയാല്‍ പ്രിയന്മാരെ ഞാനുണര്‍ത്തുന്നിതറിക നീ-
4 മാനസാന്തരപ്പെടുക എരിവോടു നീ മാനസം തുറന്നിടുക
വാതിലിലഹം നിന്നു മുട്ടുന്നായതു കേട്ടു
യാതൊരു നരന് തുറന്നു തരികിലപ്പൂതനോടു ഞാന്‍ വിരുന്നു കഴിഞ്ഞിടും
5 സത്യമായ് ജയംകൊള്ളും ഭടന്നു ഞാനൊത്തിരിപ്പരുളിടും
കൃത്യമായഹം മേവും ഭദ്രാസനമതിങ്കല്
നിത്യമായവന്‍ ലവുദിക്യ മദ്ധ്യതോ ജയിച്ചെന്ന വിരുതിനാല്‍
![](images/PDF.gif)
Download pdf