Search Athmeeya Geethangal

579. പരമസുതനെന്‍റെ പാപമശേഷം 
Lyrics : K.V.S
പരമസുതനെന്‍റെ പാപമശേഷം
തിരുമെയ് ബലിയാല്‍ താന്‍ ശിഥിലീകരിച്ചാന്‍
 
1   കരുണാകരനവന്‍-കരളലിഞ്ഞെന്നെ
     ദുരിതാംബുധൗ നിന്നു കരയേറ്റിനാന്‍ ഹാ!-
 
2   പരമേശ്വരന്‍ മുന്നി-ലാണവാനധീരനാം
     നരനെ സുരനാഥപുരിയില്‍ കടത്തിനാന്‍-
 
3   ഉരുദോഷസന്ദോഹരതനായിരുന്നെന്നില്‍
     തിരുജീവനെ തൂകി പരമാത്മികനാക്കി-
 
4   വരുവോരനന്തമാം തിരുരാജ്യനിലയെ-
     നിക്കരുളി പരമാത്മ നിറവെന്‍മേല്‍ പൊഴിച്ചു താന്‍-                          
 
K.V.S

 Download pdf
33907211 Hits    |    Powered by Revival IQ