Search Athmeeya Geethangal

1230. പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു 
Lyrics : G.V.
1   പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
     തരിക നാഥാ പുതിയ വരം അരുളുക രാവിലെയിന്നേഴകള്‍ക്കു
         
          ജീവന്‍ കൊടുക്കുന്ന പുതിയ മന്നാ
          ഏഴകളാം ഞങ്ങള്‍ക്കേകിടുക
 
2   അതിരാവിലെ തിരുമുഖത്തെ നോക്കീടുന്ന ജനം ശോഭിച്ചീടും-തിരു
     വാഗ്ദത്തത്തില്‍ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു-
 
3   മഗ്ദല്‍ മേരി അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
     ഇദ്ദിനത്തില്‍ ഏഴയിതാ രാവിലെ തിരുമുമ്പില്‍ വണങ്ങിടുന്നേ-
 
4   നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങള്‍ക്കരുളേണമെ
     കുരിശെടുത്തു ഗുരുവരന്‍റെ അതിരറ്റ വേലകള്‍ ചെയ്തിടുവാന്‍

 Download pdf
33907251 Hits    |    Powered by Revival IQ