Search Athmeeya Geethangal

133. പരമപിതാവിനു സ്തുതി പാടാം 
Lyrics : C.K
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങളഖിലവും നീക്കിടുന്നു
 
1   ഇടയനെപ്പോല്‍ നമ്മെ തേടിവന്നു
     പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
     സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍
     സ്വന്തരക്തം നമുക്കായ് ചൊരിഞ്ഞു-
 
2   അമ്മയെപ്പോലെന്നെ ഓമനിച്ചു
     അപകടവേളയില്‍ പാലിച്ചവന്‍
     ആഹാരപാനീയമേകിയവന്‍
     നിത്യമാം ജീവനും നല്‍കിയവന്‍-
 
3   കൂടുകളെ കൂടെക്കൂടിളക്കി
     പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
     ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ,
     നിലംപരിചായി നശിച്ചിടാതെ-
 
4   സ്തോത്രം ചെയ്യാം ഹൃദയംഗമായി
     കുമ്പിടാമവന്‍ മുമ്പിലാദരവായ്
     ഹല്ലേലുയ്യാ പാടാം മോദമോടെ
     അവനല്ലോ നമ്മുടെ രക്ഷാകരന്‍

 Download pdf
33907446 Hits    |    Powered by Revival IQ