Lyrics : T.K.S.1 പരമപിതാവിനെ പാടി സ്തുതിക്കാം
തിരുമകനെ തന്ന സ്നേഹത്തെയോര്ക്കാം
പരിപാവനപാദത്തില് വീണു നമിക്കാം
പരമാനന്ദത്തോടു പാടിപ്പുകഴ്ത്താം-
2 അഖിലാണ്ഡമെല്ലാമുളവാക്കി വാക്കാ-
ലെങ്കിലും മാനവരക്ഷ സാധിപ്പാന്‍
തന്കുമാരന് തിരുച്ചങ്കിലെ രക്തം
ചൊരിവതിന്നായ് താതനനുവദിച്ചല്ലോ
3 ഒരു കണ്ണിന്നും ദയ തോന്നാതെ നമ്മള്
പരിതാപം പൂണ്ടു കിടന്നൊരു നേരം
അരികേ വന്നാശ്വാസം തന്നൊരു സ്നേഹം
അകമേ നിനച്ചു വണങ്ങി നമിക്കാം-
4 തിരുവചനം നമ്മള്‍ക്കു വഴി കാട്ടുവാനും
പരിശുദ്ധാത്മാവിനെ ഗുരുഭൂതനായും
പരിപാലിപ്പാനായി ദൂതഗണത്തെയും
തരുവാന്‍ പ്രസാദിച്ച താതന്നു സ്തോത്രം!
5 സ്വര്ഗ്ഗസ്ഥതാതന്നു സ്തോത്രം! സ്തോത്രം!
ക്രിസ്തേശുനാഥനു സ്തോത്രം! സ്തോത്രം!
പരിശുദ്ധാത്മാവിന്നും സ്തോത്രം! സ്തോത്രം!
ഇന്നുമെന്നെന്നേക്കും സ്തോത്രം! സ്തോത്രം!
![](images/PDF.gif)
Download pdf