Search Athmeeya Geethangal

6. പരമ പിതാവേ! നമസ്കാരം പരിശുദ്ധ  
Lyrics : M.E.C.
1 പരമ പിതാവേ! നമസ്കാരം പരിശുദ്ധ പരനേ നമസ്കാരം
   തിരുവചനത്താല്‍ സകലവും ചെയ്ത വല്ലഭ ദേവാ നമസ്കാരം
 
2 ദേവ കുമാരാ! നമസ്കാരം നീതി ദിവാകരാ നമസ്കാരം
   ധരണിയില്‍ നരനായവതരിച്ചവനാം ദിവ്യരക്ഷാകരാ നമസ്കാരം
 
3 പരിശുദ്ധാത്മാവേ! നമസ്കാരം പരമസത്ഗുരുവേ നമസ്കാരം
     അരുപിയായടിയാര്‍ഹൃദയത്തില്‍ വസിക്കും ആശ്വാസപ്രദനേനമസ്കാരം
 
4   ത്രിയേക ദൈവമേ! നമസ്കാരം സര്‍വ്വ ലോകാധിപാ നമസ്കാരം
     ദേവാധിദേവാ ദിവ്യ ദയാലോ സ്തോത്രം സദാ തവ നമസ്കാരം

 Download pdf
33907319 Hits    |    Powered by Revival IQ