Search Athmeeya Geethangal

369. പരമദേവാ! നിന്നാത്മകൃപ  
Lyrics : K.V.S
പരമദേവാ! നിന്നാത്മകൃപ ചൊരിയേണമിസ്സഭയില്‍
തിരുനാമം വിളങ്ങിടാന്‍
 
1   നിന്നരുളനുസരിച്ചിന്നരര്‍ നടപ്പതി-
     ന്നരുള്‍ക നിന്നാശിഷം നീ-
 
2   വിശ്വാസ ജീവിതത്തിന്നാശ്വാസം തെരിയാത്ത
     സംശയക്കാര്‍ നിന്നോടടുപ്പാന്‍-
 
3   ലോകമോഹങ്ങളാത്മ ദേഹത്തെ ക്ഷയിപ്പിക്കും
     കാലമിതില്‍ നിന്‍ കാരുണ്യത്താല്‍-
 
4   ദുര്‍ഘടയുഗമിതിലുക്കമായ് നിലനിന്നു
     ഭക്തിയെന്നും ഞാനഭ്യസിപ്പാന്‍-
 
5   സത്യസുവിശേഷത്തിന്‍ നിത്യസമാധാനമായ്
     ഭക്തരില്‍ നീ പ്രത്യക്ഷനല്ലോ-       

 Download pdf
33906946 Hits    |    Powered by Revival IQ