Search Athmeeya Geethangal

682. അനുദിനവും പാലകനായരി  
Lyrics : K.J.S
രീതി: ദൈവമെത്ര നല്ലവനാം
 
1   അനുദിനവും പാലകനായരികിലുണ്ടെന്നേശുപരന്‍
     അവനിലത്രേ എന്നഭയം അവനെനിക്കായ് കരുതുന്നല്ലോ-
 
2   കഷ്ടതയില്‍ കൈവിടാതെ തുഷ്ടിയേകി നടത്തുമെന്നെ
     കരുമനകള്‍ വരികിലേശു അഭയമേകും അനുദിനവും
 
3   വന്ദ്യനവന്‍ നിന്ദിതനായ് കഠിനപീഡയേറ്റധികം
     കുരിശിലേറി പാപികള്‍ക്കായ് തിരുശരീരം യാഗമാക്കി-
 
4   ഉലകത്തില്‍ സല്‍ഭരണ കര്‍ത്താവായിടും ശ്രീയേശു നാഥന്‍
     സഹസ്രവര്‍ഷം തന്‍സവിധേ മരുവിടും നാം യെരുശലേമില്‍-               K.J.S

 Download pdf
34198298 Hits    |    Powered by Revival IQ