Search Athmeeya Geethangal

1251. പരനേശുവേ കരുണാനിധേ!  
Lyrics : T.J.A.
പരനേശുവേ കരുണാനിധേ! വരമേകുക ദമ്പതികള്‍
ക്കരുളണമേ കൃപയെ ദിനംപ്രതി മാരിപോല്‍ ദൈവജാതാ
 
1   തവദാസരാമിവരൈകമത്യമോടെ വസിച്ചിടുവാനും
     അവസാനകാലമണഞ്ഞിടും വരെ പ്രീതിയില്‍ മേവതിന്നും-
 
2   പരമാവിയാലിവരെ നിറയ്ക്ക മഹോന്നതനേ ദിനവും
     തിരുനാമകീര്‍ത്തി സദാ നിനച്ചു തങ്ങള്‍ വസിച്ചിടുവാനും-
 
3   പരനേശു തന്‍ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്
     മരണം സഹിച്ചതുപോലീദാസന്‍ തന്‍പത്നിയെ ചേര്‍ത്തുകൊള്‍വാന്‍-
 
4   തവ ദാസിയാമിവളും അനുസരിച്ചിടണം നിത്യവും തന്‍
     ധവനെ പുരാ സാറയും അബ്രാമിനെയെന്നപോല്‍ മോദമോടെ-
 
5   പല മാറ്റവും മറിവും നിറഞ്ഞ ലോകേയിവര്‍ നിത്യവും നിന്‍
     അലിവേറ്റമുള്ളവയാം ചിറകടിചേര്‍ന്നു സുഖിപ്പതിന്നും-

 Download pdf
33906891 Hits    |    Powered by Revival IQ