Search Athmeeya Geethangal

1195. പരനേ നിന്‍ തിരുമുമ്പില്‍ വരു 
Lyrics : T.J.V
1   പരനേ നിന്‍ തിരുമുമ്പില്‍ വരുന്നോരീ സമയേ
     ശരിയായ് പ്രാര്‍ത്ഥന ചെയ്വാന്‍ കൃപ നല്‍കിടണമേ-
 
2   ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായിരന്നിടും പരനേ
     വരികിന്നീയടിയാരില്‍ ചൊരിക നിന്‍ വരങ്ങള്‍
 
3   അനുഗ്രഹമുറിയിന്‍ പൂട്ടുകള്‍ താനേ തുറപ്പാന്‍
     കനിവോലുന്നൊരേശുവിന്‍ മനസ്സെന്നില്‍ തരിക-
 
4   ഉണര്‍ത്തിക്കും വരമെല്ലാം ക്ഷണം തന്നിടണമേ
     തുണ നീയെന്നിയെ വേറാരുമില്ലെന്നോര്‍ക്കണമേ

 Download pdf
33906831 Hits    |    Powered by Revival IQ